Advertisements
|
ഓസ്ട്രിയന്‍ പാര്‍ലമെന്റ് അംഗം വീറ്റ് വളെന്റീന്‍ ഡാന്‍ഗ്ളെര്‍ മുഖ്യമന്ത്രി,സ്പീക്കര്‍,പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍ തുടങ്ങിയവരെ സന്ദര്‍ശിച്ചു
ജോസ് കുമ്പിളുവേലില്‍
തിരുവനന്തപുരം : ടൂറിസം മേഖലയില്‍ കേരളത്തില്‍ അനന്ത സാധ്യതകളാണുള്ളതെന്നും എന്നാല്‍ ഗതാഗത സൗകര്യവും ശുചിത്വം ഉറപ്പു വരുത്തിയാല്‍ മാത്രമേ യൂറോപ്പില്‍നിന്ന് ഉള്‍പ്പെടെ കൂടുതല്‍ വിനോദസഞ്ചാരികള്‍ ഇവിടേയ്ക്ക് എത്തുകയുള്ളുവെന്നും കേരള സന്ദര്‍ശനത്തിന് എത്തിയ ഓസ്ട്രീയ പാര്‍ലമെന്റ് അംഗവും ഭരണപക്ഷ പാര്‍ട്ടിയായ നിയോസ് പാര്‍ട്ടി സ്ഥാപക നേതാവുമായ വീറ്റ് വളെന്റീന്‍ ഡന്‍ഗ്ളെര്‍. തിരുവനന്തപുരത്ത് എത്തിയ ഡാന്‍ഗ്ളെര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മന്ത്രിമാരായ റോഷി അഗസ്ററിന്‍, അബ്ദുല്‍ റപ്മാന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
വേള്‍ഡ് മലയാളി ഫെഡറേഷനെ പ്രതിനിധീകരിച്ച് സിറോഷ് ജോര്‍ജ്, ജര്‍മന്‍ മലയാളി സംഘടനയെ പ്രതിനിധീകരിച്ച് ജിന്‍സണ്‍ ഫ്രാന്‍സ് കല്ലുമാടിക്കല്‍, മാധ്യമ പ്രവര്‍ത്തകനായ പ്രതാപ് ജയലക്ഷ്മി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. മാധ്യമ വ്യവസായ രംഗത്തുള്‍പ്പെടെ വര്‍ഷങ്ങളോളം വിജയകരമായി പ്രവര്‍ത്തിച്ച ശേഷമാണ് വെയ്റ്റ് ഡങ്ളര്‍ രാഷ്ട്രീയ രംഗത്തേക്കു കടന്നുവന്നതും ഓസ്ട്രിയന്‍ പാര്‍ലമെന്റ് അംഗമായതും. കേരളത്തിന്റെ ടൂറിസം സാധ്യതകളെക്കുറിച്ചും അടിയന്തരമായി പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളെക്കുറിച്ചും രാഷ്ട്രീയ സംസ്കാരത്തെക്കുറിച്ചും അദ്ദേഹം മനസു തുറന്നു.
കേരളത്തില്‍ ആ 3 കാര്യങ്ങളും ഉണ്ട്, ആയുര്‍വേദം ഇഷ്ടപ്പെട്ടു
മലയാളികളായ ചില സുഹൃത്തുക്കളുണ്ട്. ആദ്യമായാണ് കേരളത്തില്‍ എത്തുന്നത്. ഉത്തരേന്ത്യയില്‍ ഡല്‍ഹി ഉള്‍പ്പെടെ പല സ്ഥലങ്ങളിലും മുന്‍പ് വന്നിട്ടുണ്ട്. എന്നാല്‍ ദക്ഷിണഭാഗത്തേക്കു വരുന്നത് ആദ്യമായാണ്. ബെംഗളൂരു, മൈസൂര്‍, വയനാട്, കൊച്ചി, കുമരകം, കോവളം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. വരുന്നതിനു മുന്‍പ് കേരളത്തെക്കുറിച്ചു നന്നായി പഠിച്ചിരുന്നു. ടൂറിസത്തിനും ആയുര്‍വേദത്തിനും അനന്തമായ വിപണസാധ്യതയാണുള്ളത്. ആയുര്‍വേദ ചികിത്സ നന്നായി ഇഷ്ടപ്പെട്ടു. സുന്ദരവും പ്രകൃതിരമണീയവും സുരക്ഷിതവുമായ പ്രദേശങ്ങളാണ് യൂറോപ്പില്‍നിന്നുള്ളവര്‍ കൂടുതലായി തിരഞ്ഞെടുക്കുന്നത്. കേരളത്തില്‍ ഇതു മൂന്നും മികച്ച രീതിയില്‍ സമന്വയിച്ചിട്ടുണ്ട്. ടൂറിസം വ്യവസായം നന്നായി പ്രമോട്ട് ചെയ്യാനാകും. ഓസ്ട്രിയയില്‍ സിറ്റി ടൂറിസത്തിനൊപ്പം ഉള്‍നാടന്‍ ടൂറിസവും ഫലപ്രദമായി മുന്നേറുന്നുണ്ട്. രാജ്യത്തിന്റെ സമഗ്രമായ വികസനത്തിന് ഇതാണു നല്ലത്. പൗരാണിക കെട്ടിടങ്ങളും മ്യൂസിയങ്ങളും കലാകേന്ദ്രങ്ങളുമാണ് വിയന്നയെ ആകര്‍ഷകമാക്കുന്നത്. സമാനമായി കേരളത്തില്‍ ലഭ്യമായ ഭൗതികസാഹര്യങ്ങള്‍ അനുകൂലമായി ഉപയോഗപ്പെടുത്തി ടൂറിസം വികസിപ്പിക്കണം. കാടും കടലും കായലും ഹില്‍ സ്റ്റേഷനുകളും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തണം. സിറ്റി ടൂറിസത്തേക്കാള്‍ അനുയോജ്യമായി പ്രമോട്ട് ചെയ്യാന്‍ കഴിയുന്നത് അതൊക്കെയാണ്.
യൂറോപ്പില്‍നിന്ന് ആളെത്താന്‍ ഇതൊക്കെ അനിവാര്യം
പക്ഷെ എന്റെ അനുഭവത്തില്‍ ചില പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. കേരളത്തിലെ ഭക്ഷണം അടിപൊളിയാണ്. കഴിഞ്ഞ 12 ദിവസമായി ഞാന്‍ യൂറോപ്യന്‍ ഭക്ഷണം കഴിച്ചിട്ടില്ല. മസാല ചേര്‍ത്ത രുചി വൈവിധ്യങ്ങളാണ് ഓരോ ദിവസവും ആസ്വദിക്കുന്നത്. പക്ഷെ ഓരോ സ്ഥലത്തേക്കും എത്തിപ്പെടുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. കാറിലും ട്രെയിനിലും മറ്റും യാത്ര അത്ര എളുപ്പമായി തോന്നിയില്ല. ട്രെയിന്‍, റോഡ് കണക്ടിവിറ്റി നല്ല തോതില്‍ വികസിപ്പിക്കേണ്ടത് അനിവാര്യമാണ്. അതിനൊപ്പം മറ്റൊരു പ്രശ്നമായി തോന്നിയത് മാലിന്യമാണ്. മിക്ക പ്രദേശങ്ങളിലും ചപ്പുംചവറും വലിച്ചെറിഞ്ഞിരിക്കുന്നതായി കണ്ടു. യൂറോപ്പില്‍നിന്ന് എത്തുന്നവര്‍ക്ക് വൃത്തിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമുള്ളതായി തോന്നുന്നില്ല. ഞാന്‍ ആണെങ്കിലും യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാന്‍ ഹോട്ടല്‍ തിരഞ്ഞെടുക്കുമ്പോ മികച്ച ഭക്ഷണം പോലെ തന്നെ പരിഗണിക്കുന്ന കാര്യമാണ് ശുചിത്വം. വൃത്തിഹീനമാണെന്നു തോന്നിയാല്‍ അവിടെ കാര്‍ നിര്‍ത്തില്ല. ടൂറിസം സ്പോട്ടുകള്‍ വൃത്തിയായി സൂക്ഷിക്കുന്നത് സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമായി കരുതുന്നതാണ് തെറ്റ്. പ്രാഥമികമായ ബാധ്യത അവിടെ എത്തുന്നവര്‍ക്കു തന്നെയാണ്. അത്തരമൊരു സംസ്കാരം ഉയര്‍ന്നുവരേണ്ടതുണ്ട്.
ഇന്ത്യന്‍ ജനാധിപത്യം മാതൃക, കേരളം രാഷ്ട്രീയ പ്രബുദ്ധം
ഇന്ത്യ പോലൊരു വലിയ രാജ്യം കഴിഞ്ഞ 80 വര്‍ഷമായി ജനാധിപത്യ വ്യവസ്ഥിതി ആരോഗ്യപരമായി തുടരുന്നുവെന്നത് ലോകത്തിനു തന്നെ മാതൃകയാണ്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും സര്‍ക്കാരുകള്‍ മാറിമാറി വരുന്നത് ജനാധിപത്യത്തിന്റെ വിജയമാണ്. കേരളത്തില്‍ എത്തിയപ്പോള്‍ ശ്രദ്ധിച്ചത് ഇവിടുത്തെ ആളുകള്‍ വലിയ തോതില്‍ രാഷ്ട്രീയബോധമുള്ളവരാണ്. ഓസ്ട്രിയയില്‍ ഉള്ളവരേക്കാള്‍ താല്‍പര്യത്തോടെയാണ് ഇവിടെയുള്ളവര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത്. അത് നല്ലതാണെന്നാണ് എനിക്കു തോന്നുന്നത്. ജനാധിപത്യം എന്നാല്‍ നമ്മള്‍ തന്നെ നമ്മളെ നയിക്കുക എന്നതാണല്ലോ.
മുഴുവന്‍ സമയ രാഷ്ട്രീയക്കാര്‍ക്ക് കണക്ഷന്‍ മുറിയും
ഓസ്ട്രിയയിലും ഇവിടുത്തെ പോലെ പല നേതാക്കളും മുഴുവന്‍ സമയ രാഷ്ട്രീയക്കാരാണ്. എന്നാല്‍ പാര്‍ലമെന്റില്‍ മൂന്നിലൊന്ന് എംപിമാര്‍ മറ്റു മേഖലകളിലും സജീവമായിരിക്കുന്നവരാണ്. മുഴുവന്‍ സമയ രാഷ്ട്രീയക്കാര്‍ക്ക് യഥാര്‍ഥ ജീവിതവുമായും സാധാരണക്കാരുമായുമുള്ള ബന്ധം ഇടയ്ക്കു നഷ്ടമാകുന്നതായി എനിക്കു തോന്നിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളെ കാണാന്‍ എത്തുന്നവര്‍, എന്തെങ്കിലും പ്രതീക്ഷിച്ച് എത്തുന്നതുകൊണ്ട് യഥാര്‍ഥത്തില്‍ അവര്‍ എന്താണു ചിന്തിക്കുന്നതെന്നു തുറന്നു പറയില്ല. അതുകൊണ്ടു തന്നെ മറ്റു പ്രഫഷനുകളില്‍നിന്നു രാഷ്ട്രീയത്തിലെത്തി കഴിവുകള്‍ സമൂഹത്തിനു വേണ്ടി ഉപയോഗിച്ച് പിന്നീട് തിരച്ചു പ്രഫഷനിലേക്കു തന്നെ മടങ്ങുന്നതാണ് നല്ലത്. ഞാന്‍ 33 വര്‍ഷത്തോളം ബിസിനസ് രംഗത്തായിരുന്നു. രണ്ടു വര്‍ഷം അവധിയെടുത്ത് 2012 നിയോസ് പാര്‍ട്ട് രൂപീകരിച്ചു. വീണ്ടും തിരിച്ചു ബിസിനസില്‍ പോയി. ഇപ്പോള്‍ ഒന്നര വര്‍ഷത്തോളമായി മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനാണ്. സ്വന്തമായി പണം സമ്പദിക്കുന്നതിനാല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതാണ് ഗുണം.
ഇന്ത്യ~യൂറോപ്പ് കൂട്ടിന് ട്രംപിന് നന്ദി
അടുത്തിടെ ഇന്ത്യയും യൂറോപ്പും സ്വതന്ത്ര വാണിജ്യ കരാര്‍ ഒപ്പുവച്ചതിന് ഏറ്റവും കൂടുതല്‍ നന്ദി പറയേണ്ടത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോടാണ്. ഇരുവിഭാഗങ്ങള്‍ക്കും അതു ഗുണകരമാണ്. ലോകത്തെ സ്വതന്ത്ര വ്യാപാരത്തിന്റെ പ്രയോക്താക്കളായ അമേരിക്കയുടെ ഇപ്പോഴത്തെ നിലപാടുകള്‍ കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയും യൂറോപ്പും വാണിജ്യരംഗത്ത് കൈകോര്‍ക്കേണ്ടത് അനിവാര്യമാണ്. ചൈനയേയും അമേരിക്കയേയും ആശ്രയിക്കേണ്ടിവരുന്നത് ഒരു പരിധി വരെ ഒഴിവാക്കാന്‍ ഇതു സഹായിക്കും. സൗത്ത് അമേരിക്കയുമായി യൂറോപ്പ് കരാറില്‍ ഏര്‍പ്പെടാന്‍ 25 വര്‍ഷം വേണ്ടിവന്നു. എന്നാല്‍ ഇന്ത്യയുമായി അതിവേഗത്തില്‍ കരാര്‍ ഒപ്പിട്ടു. ഒരുതരത്തില്‍ അമേരിക്കന്‍ നിലപാടാണ് കാര്യങ്ങള്‍ വേഗത്തിലാക്കിയത്. ഇതിന് ട്രംപിനു നന്ദി പറയണം.
|
|
- dated 04 Feb 2026
|
|
|
|
Comments:
Keywords: Europe - Otta Nottathil - Veit_Valentin_Dengler_visited_kerala_CM_pinarayi_vijayan_feb_4_2026 Europe - Otta Nottathil - Veit_Valentin_Dengler_visited_kerala_CM_pinarayi_vijayan_feb_4_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|